National

സീറോ മലബാര്‍ മിഷന്‍ ബെനഫാക്ടേഴ്സ് ദിനാചരണം നടത്തി

Sathyadeepam

സീറോ മലബാര്‍ മിഷന്‍റെ നേതൃത്വത്തില്‍, രണ്ടാമത് അന്താരാഷ്ട്ര ബെനഫാക്ടേഴ്സ് ദിനാചരണം നടത്തി. കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന സമ്മേളനം, സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. നിങ്ങളുടെ ഭവനത്തിന് ഒരു വൈദികന്‍, നിങ്ങളുടെ ഭവനത്തിന് ഒരു സന്യാസിനി എന്നീ പദ്ധതികളിലൂടെ മിഷന്‍ പ്രദേശങ്ങളില്‍ സുവിശേഷ വേലയ്ക്കായി വൈദിക, സന്യാസ പരിശീലനം നേടുന്നവരെ പ്രാര്‍ഥന വഴിയും സാമ്പത്തികമായും സഹായിക്കുന്നത് നമ്മുടെ കടമയാണെന്നു ബിഷപ് പറഞ്ഞു.

സഭയുടെ പ്രവര്‍ത്തനങ്ങളില്‍ അല്‍മായരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്ന പദ്ധതികളെ സംബന്ധിച്ച ചര്‍ച്ചയ്ക്കു ഫാ. ജേക്കബ് പുലവേലില്‍ നേതൃത്വം കൊടുത്തു. സ്കീമുകളില്‍ പങ്കാളികളായവരെ അനുമോദിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സിസ്റ്റര്‍ അരുണ നന്ദി പറഞ്ഞു. ദിനാചരണത്തില്‍ 75 പേര്‍ പങ്കെടുത്തു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം