National

സമര്‍പ്പിത ശബ്ദം: സന്യസ്തരുടെ മഹാസംഗമം നടത്തി

Sathyadeepam

കത്തോലിക്കാ സഭയിലെ സന്യാസിനി സമൂഹങ്ങള്‍ നേതൃത്വം നല്‍കി സംഘടിപ്പിച്ച സന്യസ്തരുടെയും അല്മായരുടെയും മഹാ സംഗമം 'സമര്‍പ്പിത ശബ്ദം' മാനവന്താടിയില്‍ നടന്നു. ക്രൈസ്തവ സന്യാസത്തിനെതിരെ നടത്തുന്ന വ്യാജ ആരോപണങ്ങളെയും സംഘടിതമായ ആക്ഷേപങ്ങളെയും തിരുത്തുക എന്നതായിരുന്നു സമ്മേളനത്തിന്‍റെ മുഖ്യലക്ഷ്യം. സന്യാസസമൂഹങ്ങളുടെ പ്രതിനിധികളും ഇടവക അല്മായ പ്രതിനിധികളും സംഘടനാ പ്രതിനിധികളുമടക്കം മൂവായിരത്തോളം പേര്‍ പങ്കെടുത്തു.

ഫാ. റോയി കണ്ണഞ്ചിറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി, സിസ്റ്റര്‍ ഡെല്‍ഫി സിഎംസി, സിസ്റ്റര്‍ ക്രിസ്റ്റീന എസ്സിവി, സിസ്റ്റര്‍ റോസ് ഫ്രാന്‍സി എഫ്സിസി, സിസ്റ്റര്‍ ഷാര്‍ലറ്റ് എസ്കെഡി, സിസ്റ്റര്‍ ലിന്‍ഡ എസ്എബിഎസ്, സിസ്റ്റര്‍ ആന്‍സിറ്റ എസ്സിവി, ഫാ. ജോസ് കൊച്ചറക്കല്‍, ഗ്രേസി ചിറ്റിനപ്പിള്ളി, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, അലീന ജോയി, ഷാജി ചന്ദനപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. തിന്മയുടെ ശക്തികള്‍ക്കു മുന്നിലും ദുരാരോപണങ്ങളിലും ആത്മവീര്യം നഷ്ടപ്പെട്ടവരാകാന്‍ തങ്ങള്‍ തയ്യാറല്ലെന്ന്, കത്തിച്ച തിരികള്‍ കൈകളിലേന്തി സമര്‍പ്പിത സമൂഹം പ്രതിജ്ഞയെടുത്തു. സിസ്റ്റര്‍ മരിയ വിജി എസി പ്രമേയം അവതരിപ്പിച്ചു.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍