National

ദേശീയ വിദ്യാഭ്യാസനയം: പഠനശിബിരം നടത്തി

Sathyadeepam

കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ച് പഠനശിബിരം നടത്തി. എറണാകുളത്ത് പിഒസിയില്‍ കമ്മീഷന്‍ ജോയിന്‍റ് സെക്രട്ടറി ഫാ. ചാള്‍സ് ലിയോണിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഡോ. റൂബിള്‍ രാജ്, ഫാ. ജോസ് കരിവേലിക്കല്‍ എന്നിവര്‍ വിഷയാവതരണം നടത്തി. സുദീര്‍ഘമായ റിപ്പോര്‍ട്ടില്‍ ഗുണപരമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കിലും ജനാധിപത്യ മതേതര സംസ്കാരത്തിനും ഭരണഘടനാ സംവിധാനങ്ങള്‍ക്കും ഭീഷണിയായേക്കാവുന്ന നിര്‍ദ്ദേശങ്ങള്‍ ഉണ്ടെന്നും സമ്മേളനം വിലയിരുത്തി. ഗുണമേന്മയുടെ പേരില്‍ നിലവിലുള്ള സംവിധാനങ്ങളെയെല്ലാം പുനരുദ്ധരിക്കുന്നതിനു പകരം അവയെ ഇല്ലാതാക്കി ദേശീയതലത്തില്‍ പുതിയസംരംഭങ്ങള്‍ ആരംഭിക്കുവാനും വിദേശ ഏജന്‍സികള്‍ക്ക് വിദ്യാഭ്യാസമേഖലയില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദ്ദേശങ്ങളില്‍ സമ്മേളനം ആശങ്ക രേഖപ്പെടുത്തി.

ഡ്രാഫ്റ്റ് പഠനത്തിന്‍റെ പശ്ചാത്തലത്തില്‍ തിരിച്ചറിഞ്ഞ അപ്രായോഗികവും ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കുന്നതുമായ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള നിവേദനങ്ങള്‍ കമ്മീഷന്‍ ഗവണ്മെന്‍റില്‍ സമര്‍പ്പിക്കും.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം