National

മലങ്കര സഭയ്ക്കു പത്തനംതിട്ടയിലും മൂവാറ്റുപുഴയിലും പിന്തുര്‍ടച്ചാവകാശമുള്ള പുതിയ മെത്രാന്മാര്‍

Sathyadeepam

മലങ്കര കത്തോലിക്കാ സഭയ്ക്കു പിന്തുടര്‍ച്ചാവകാശമുള്ള രണ്ടു പുതിയ കോഅഡ്ജുത്തൂര്‍ ബിഷപ്പുമാരെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിയമിച്ചു. പത്തനംതിട്ടയില്‍ ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസിനെയും മൂവാറ്റുപുഴയില്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസിനെയുമാണ് നിയമിച്ചത്. മലങ്കര കത്തോലിക്കാ സഭയുടെ സിനഡിന്‍റെ തീരുമാനത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ചതനുസരിച്ചായിരുന്നു പ്രഖ്യാപനം.

ബിഷപ് സാമുവല്‍ ഐറേനിയോസ് നിലവില്‍ തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ സഹായമെത്രാനാണ്. ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് സഭയുടെ ആസ്ഥാനമായ കാതോലിക്കേറ്റ് സെന്‍ററില്‍ കൂരിയാ മെത്രാനും യൂറോപ്പിലെയും ഓഷ്യാനായിലെയും അപ്പസ്തോലിക് വിസിറ്റേറ്ററുമായി പ്രവര്‍ത്തിച്ചുവരുന്നു. പത്തനംതിട്ട രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റവും മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. എബ്രാഹം മാര്‍ യൂലിയോസും ഔദ്യോഗിക ചുമതലകളില്‍ നിന്ന് വിരമിക്കുന്നതനുസരിച്ച് പുതിയ മെത്രാന്മാര്‍ രൂപതാധ്യക്ഷന്മാരായി ചുമതലയേല്ക്കും. ഡോ. യൂഹനോന്‍ മാര്‍ തിയോഡോഷ്യസ് മൂവാറ്റുപുഴയിലെത്തി കോഅഡ്ജുത്തൂര്‍ ബിഷപ്പായി ചുമതലയേറ്റു. ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് ഈ മാ സം 29 നായിരിക്കും ചുമതലയേറ്റെടുക്കുക.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം