National

നന്മകള്‍ തമസ്കരിക്കുന്നത് സേവനമനസ്സുകളെ തളര്‍ത്തും – മാര്‍ ആന്‍ഡ്രൂസ് താഴത്ത്

Sathyadeepam

സഭ ചെയ്യുന്ന നന്മകളെ തമസ്കരിക്കരിക്കാനുള്ള കുത്സിതശ്രമങ്ങള്‍ സേവന മനസ്സുകളെ തളര്‍ത്തിക്കളയാനിടയാക്കുമെന്ന് തൃശൂര്‍ അതിരൂപത ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. യെമനില്‍ ഭീകരര്‍ ബന്ദിയാക്കിയ ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഭീമഹര്‍ജി ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സിബിസിഐ വൈസ് പ്രസിഡന്‍റുകൂടിയായ മാര്‍ താഴത്ത്. മുണ്ടൂര്‍ ഇടവകയില്‍ നടന്ന ചടങ്ങില്‍ അതിരൂപത പ്രസിഡന്‍റ് പ്രൊഫ. കെ. എം ഫ്രാന്‍സിസ് അധ്യക്ഷനായിരുന്നു. സംസ്ഥാന ഡയറക്ടര്‍ ഫാ. ജിയോ കടവി, വൈസ് പ്രസിഡന്‍റ് ഡേവിസ് പുത്തൂര്‍, സെക്രട്ടറി ഡേവിസ് തുളുവത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം