National

മുംബൈ അതിരൂപതയില്‍ 2018 ആരാധനക്രമവര്‍ഷം

Sathyadeepam

മുംബൈ അതിരൂപതയില്‍ 2018 ആരാധനക്രമവര്‍ഷമായി ആചരിക്കും. അതിരൂപതയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന "ലിവിംഗ് ഇന്‍ ഫെയ്ത്" എന്ന മാസികയുടെ പ്രകാശന ചടങ്ങില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം അതിരൂപതാധ്യക്ഷന്‍ കര്‍ദി. ഓസ്വാള്‍ഡ് ഗ്രേഷ്യസ് നടത്തി. ലിറ്റര്‍ജിയുടെയും ക്രൈസ്തവ വിശ്വാസത്തിന്‍റെയും പ്രാധാന്യത്തെക്കുറിച്ചു വിശദീകരിച്ച കര്‍ദിനാള്‍ ലിവിംഗ് ഇന്‍ ഫെയത് മാസിക ഭാരതസഭയില്‍ ഒരു നാഴികക്കല്ലാകുമെന്നും കൂട്ടിച്ചേര്‍ത്തു. ആരാധനക്രമം കൂടുതല്‍ അര്‍ത്ഥ സമ്പുഷ്ടമാകാന്‍ നിരവധി പദ്ധതികള്‍ നമുക്കു മുന്നിലുണ്ടെന്ന് കര്‍ദിനാള്‍ പറഞ്ഞു. പുതിയ മാസിക അത്തരത്തില്‍ വിജയകരമായ ഒരു പദ്ധതിയാണ്. വിശ്വാസ പരിശീലനത്തിനും വി. കുര്‍ബാനയെ കൂടുതല്‍ മനസ്സിലാക്കുന്നതിനും അത് ഉപകാരപ്പെടുമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

image

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍