National

വി. മദര്‍ തെരേസയുടെ നാമത്തില്‍ സ്പെഷല്‍ സ്കൂള്‍ ഉദ്ഘാടനം

Sathyadeepam

അന്ധരും ബധിരരുമായ കുട്ടികള്‍ക്കായി ബറേലി രൂപതയിലെ കരേലിയില്‍ വി. മദര്‍ തെരേസയുടെ നാമധേയത്തില്‍ ആരംഭിച്ച സ്പെഷല്‍ സ്കൂളിന്‍റെ ഉദ്ഘാടനം രൂപതാ ബിഷപ് ഇഗ്നേഷ്യസ് ഡിസൂസ ഉദ്ഘാടനം ചെയ്തു. രൂപതയുടെ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴിലാണ് സ്കൂള്‍ ആരംഭിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലും ഉത്തരാഘണ്ടിലുമായി എഡ്യൂക്കേഷന്‍ സൊസൈറ്റി സ്കൂളുകളും കുഷ്ഠരോഗാശുപത്രികളും മറ്റ് ഉപവി കേന്ദ്രങ്ങളും നടത്തുന്നുണ്ട്.

ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന നിരവധി കുട്ടികള്‍ ബറേലിയിലും സമീപ ഗ്രാമങ്ങളിലും ഉണ്ടെന്നും അവര്‍ക്ക് ആശ്വാസവും അഭയ വുമാകാനും വിദ്യാഭ്യാസം നല്‍കി ഉയര്‍ത്തിക്കൊണ്ടു വരാനുമാണ് പുതിയ സംരംഭമെന്ന് ബിഷപ് ഡിസൂസ പറഞ്ഞു. ഈ കുട്ടികള്‍ സ്വയം പര്യാപ്തരാകാന്‍ കുറച്ചധികം സമയം വേണ്ടിവന്നേക്കാം. എന്തായാലും സ്നേഹം, കാരുണ്യം, വിദ്യാഭ്യാസം, പരിചരണം തുടങ്ങിയവയിലൂടെ അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കു കൊണ്ടുവരാനാകുമെന്നും ബിഷപ് പറഞ്ഞു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം