National

കുടുംബ കൂട്ടായ്മകള്‍ ആദിമസഭയുടെ പങ്കാളിത്തമുഖം – മാര്‍ ജോസഫ് പുളിയ്ക്കന്‍

Sathyadeepam

കുടുംബ കൂട്ടായ്മകള്‍ ആദിമസഭയുടെ പങ്കാളിത്തമുഖമാണെന്ന് മാര്‍ ജോസഫ് പുളിയ്ക്കന്‍ അഭിപ്രായപ്പെട്ടു. സീറോ മലബാര്‍ സഭയുടെ കുടുംബ കൂട്ടായ്മ ജനറല്‍ ബോഡി യോഗം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു, അദ്ദേഹം. വചനാധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെ ഉറവിടങ്ങളിലേയ്ക്ക് മടങ്ങാനും കാലിക പ്രസക്തമായ കാര്യങ്ങളില്‍ ഇടപെടലുകളുണ്ടാകുന്നതിനും കുടുംബ കൂട്ടായ്മകള്‍ക്കു നേതൃത്വം നല്‍കുന്നവര്‍ പരിശ്രമിക്കണമെന്നും ബിഷപ് ആഹ്വാനം ചെയ്തു.

സീറോ മലബാര്‍ സഭയുടെ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അധ്യക്ഷനായിരുന്നു. ഡയറക്ടര്‍ റവ. ഡോ. ലോറന്‍സ് തൈക്കാട്ടില്‍, ജനറല്‍ സെക്രട്ടറി ഡോ. രാജു ആന്‍റണി, ഡോ. ഡെയ്സണ്‍ പാണേങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു. കുടുംബ കൂട്ടായ്മകളുടെ 2019-'20 വര്‍ഷത്തേയ്ക്കുള്ള വാര്‍ഷിക പദ്ധതിയുടെ പ്രകാശനം മാര്‍ ജോസഫ് പുളിയ്ക്കന്‍ പ്രകാശനം ചെയ്തു. ഇന്ത്യയിലെ വിവിധ സീറോ മലബാര്‍ രൂപതകളില്‍ നിന്നുള്ള വൈദിക – സന്യസ്ത – അല്മായ പ്രതിനിധികള്‍ പങ്കെടുത്തു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം