National

മാര്‍ എബ്രാഹം മറ്റത്തിന് അന്ത്യാഞ്ജലി

Sathyadeepam

ദിവംഗതനായ മാര്‍ എബ്രാ ഹം മറ്റത്തിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. വൈദിക മേലധ്യ ക്ഷന്മാരുടെയും നിരവധി വൈദി കരുടെയും സന്യാസിനികളുടെ യും അല്മായ വിശ്വാസികളുടെ യും സാന്നിധ്യത്തില്‍ മാര്‍ മറ്റ ത്തിന്‍റെ ഭൗതിക ശരീരം സാത്ന സെന്‍റ് വിന്‍സന്‍റ് കത്തീദ്രലില്‍ കബറടക്കി. സീറോ മലബാര്‍ സ ഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആല ഞ്ചേരി മുഖ്യകാര്‍മ്മികനായിരുന്നു. ജബല്‍പൂര്‍ ബിഷപ് ഡോ. ജെ റാള്‍ഡ് അല്‍മേഡ വചനസന്ദേശം നല്‍കി. ഭോപ്പാല്‍ ആര്‍ച്ചുബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, ഉജ്ജെയിന്‍ ബിഷപ് മാര്‍ സെബാ സ്റ്റ്യന്‍ വടക്കേല്‍, സത്ന ബിഷപ് മാര്‍ ജോസഫ് ജോസഫ് കൊടക ല്ലില്‍ എന്നിവര്‍ അനുസ്മരണ പ്ര സംഗങ്ങള്‍ നടത്തി.

കേരളത്തില്‍ ഇടപ്പള്ളിയിലെ വിന്‍സെന്‍ഷ്യന്‍ ആശ്രമത്തില്‍ വി ശ്രമജീവിതം നയിച്ചു വരികയായി രുന്ന മാര്‍ മറ്റം പാലാ നരിയങ്ങാ നം സ്വദേശിയാണ് 98 വയസ്സുണ്ടാ യിരുന്നു. സീറോ മലബാര്‍ സഭ യുടെ കീഴിലുള്ള മധ്യപ്രദേശിലെ സത്ന രൂപതയുടെ പ്രഥമ മെത്രാ നായിരുന്നു മാര്‍ മറ്റം. 1968 മുതല്‍ സത്ന രൂപതയുടെ അപ്പസ്തോ ലിക് എക്സാര്‍ക്കേറ്റായിരുന്നു. 1977 മുതല്‍ 1999 വരെ രൂപതയെ നയിച്ചു. 1950 മാര്‍ച്ച് 15-നാണ് വിന്‍ സെന്‍ഷ്യന്‍ സഭയില്‍ അദ്ദേഹം വൈദികനായത്. 1999 മാര്‍ച്ച് 15-ന് ഔദ്യോഗിക പദവികളില്‍ നിന്നും വിരമിച്ചു. സുവര്‍ണ ജൂബിലി പി ന്നിട്ട സത്ന രൂപതയില്‍ എട്ടു വര്‍ഷം എക്സാര്‍ക്കേറ്റായും 23 വര്‍ഷം മെത്രാനായും സേവനം ചെയ്ത മാര്‍ എബ്രാഹം മറ്റം രൂപ തയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു.

റോമിലെ ഗ്രിഗോറിയന്‍ യൂണി വേഴ്സിറ്റിയില്‍ നിന്നു തത്ത്വശാ സ്ത്രത്തില്‍ ഡോക്ടറേറ്റു നേടി യിട്ടുള്ള അദ്ദേഹം സഭയില്‍ വിവി ധ ശുശ്രൂഷകള്‍ ചെയ്തിട്ടുണ്ട്. അങ്കമാലിയിലെ വിന്‍സെന്‍ഷ്യന്‍ മൈനര്‍ സെമിനാരിയുടെയും വിന്‍ സന്‍ഷ്യന്‍ വിദ്യാഭവന്‍റെയും റെക്ട റായിരുന്നു. തൊടുപുഴ വിന്‍സെന്‍ ഷ്യന്‍ ആശ്രമത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍, കൗണ്‍സിലര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

പുതിയതായി രൂപീകരിക്കപ്പെ ട്ട സത്ന മിഷന്‍റെ എക്സാര്‍ക്കേ റ്റായി 1968 ജൂലൈ 29-നാണ് നിയ മിതനായത്. സത്ന രൂപതയാക്കി യപ്പോള്‍ പ്രഥമ മെത്രാനായി 1977 ഏപ്രില്‍ 30-ന് അവരോധിതനാ യി. രൂപതയുടെ വിവിധ സ്ഥലങ്ങ ളില്‍ പള്ളികളും ആതുരാലയങ്ങ ളും സ്കൂളുകളും മഠങ്ങളും സ്ഥാ പിക്കുന്നതിനു കഠിനാദ്ധ്വാനം ചെ യ്തു. 2000 ജനുവരി 14-ന് രൂപത യുടെ ചുമതലകളില്‍ നിന്നൊഴി ഞ്ഞു. ജീവിതത്തിന്‍റെ ഭൂരിഭാഗവും ചെലവിട്ട സത്നയിലെ മണ്ണില്‍ ത ന്നെ അടക്കം ചെയ്യണമെന്ന മാര്‍ മറ്റത്തിന്‍റെ ആഗ്രഹപ്രകാരമാണ് കേരളത്തില്‍ നിന്ന് ഭൗതികശരീരം സത്നയിലെത്തിച്ച് കബറടക്കി യത്.

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]