National

മഹാരാഷ്ട്രയില്‍ ക്രൈസ്തവര്‍ക്കു നേരെ അതിക്രമം

Sathyadeepam

മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള കൊവാഡില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന ക്രൈസ്തവര്‍ക്കു നേരെ അക്രമം. ക്രിസ്തുമസിനു രണ്ടു ദിവസം മുമ്പ് ഇരുപതോളം വരുന്ന അക്രമികള്‍ മോട്ടോര്‍ ബൈക്കുകളിലെത്തിയാണ് അതിക്രമങ്ങള്‍ നടത്തിയത്. വാളുകളും കമ്പി വടികളും കത്തിയുമായി പ്രാര്‍ത്ഥനാ ഹാളില്‍ ഉണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. പള്ളിക്കു നേരെ കല്ലുകളും കുപ്പികളുമെറിഞ്ഞു. മത പരിവര്‍ത്തന പരിപാടികള്‍ സംഘടിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു അതിക്രമങ്ങളെന്ന് പാസ്റ്റര്‍ അനില്‍ ബോസ്ലെ പറഞ്ഞു.

നാല്‍പതോളം പേര്‍ പ്രാര്‍ത്ഥനയ്ക്കെത്തിയിരുന്നു. നിരവധി പേര്‍ക്ക് പരിക്കുപറ്റി. ആശുപത്രിയില്‍ ചികിത്സയിലാണു പലരും. തലയ്ക്ക് പരിക്കേറ്റ ഇരുപതുകാരനായ സച്ചിന്‍ ബഗ്ദേ എന്ന യുവാവിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. 30 മിനിറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ പോലീസെത്തിയതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.

ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആസൂത്രിത ദുഷ്പ്രചരണങ്ങൾക്കെതിരെ പ്രബുദ്ധ കേരളം ഒന്നിക്കണം: കെ സി ബി സി ജാഗ്രത കമ്മീഷൻ

കര്‍മ്മലമാതാവ്  : ജൂലൈ 16

സിജോ പൈനാടത്തിന് എരിഞ്ഞേരി തോമ മാധ്യമ പുരസ്‌കാരം

വിശുദ്ധ ബൊനവെഞ്ചര്‍ (1218-1274)  : ജൂലൈ 15

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14