National

വിശുദ്ധ മറിയം ത്രേസ്യ: വത്തിക്കാനില്‍ കേരളസഭയുടെ കൃതജ്ഞതാബലി

Sathyadeepam

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തോടനുബന്ധിച്ചു വത്തിക്കാനില്‍ കേരളസഭയുടെ കൃതജ്ഞതാലിയര്‍പ്പണം നടന്നു. റോമിലെ സെന്‍റ് അനസ്താന്യ ബസിലിക്കയില്‍ നടന്നു തിരുക്കര്‍മങ്ങളില്‍ സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനായിരുന്നു. ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം, തൃശൂര്‍ അതിരൂപതാദ്ധ്യക്ഷനന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

തൃശൂര്‍ എം.പി. ടി.എന്‍. പ്രതാപന്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, തിരുക്കുടുംബ സന്ന്യാസിനിസമൂഹത്തിന്‍റെ മദര്‍ ജനറല്‍ സിസ്റ്റര്‍ ഉദയ, കൗണ്‍സിലേഴ്സ്, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയേഴ്സ് തുടങ്ങിയവരും നിരവധി വൈദികരും സന്ന്യാസിനികളും അല്മായരും പങ്കെടുത്തു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം