National

കൂദാശക്രമഗ്രന്ഥം പ്രകാശനം ചെയ്തു

Sathyadeepam

സീറോ മലബാര്‍ സഭയുടെ ആരാധനക്രമ കമ്മീഷന്‍ തയ്യാറാക്കിയ ദിവ്യബലിയിലെ മൂന്നാമത്തെ കൂദാശക്രമ ഗ്രന്ഥം (മാര്‍ നെസ്തോറിയസിന്‍റെ അനാഫൊറ) കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ മെത്രാന്മാരുടെ സിനഡില്‍ വച്ച് പ്രകാശനം ചെയ്തു. തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന് ആദ്യപ്രതി നല്‍കി മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു പ്രകാശനം നിര്‍വഹിച്ചത്. സീറോ മലബാര്‍ സിനഡ് സെക്രട്ടറി ബിഷപ് മാര്‍ ആന്‍റണി കരിയില്‍, ആരാധനക്രമ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ തോമസ് ഇലവനാല്‍, കമ്മീഷന്‍ അംഗങ്ങളായ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ തുടങ്ങിയവര്‍ പ്രകാശനചടങ്ങില്‍ പങ്കെടുത്തു. മൂന്നാമത്തെ കൂദാശക്രമ ഗ്രന്ഥത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്രന്ഥങ്ങള്‍ കാക്കനാട് മൗണ്ട് സെന്‍റ് തോമസിലെ ആരാധനക്രമ കമ്മീഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 9446477924.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം