National

KCYM സന്നദ്ധ സേന രൂപീകരിക്കുന്നു

Sathyadeepam

ദുരന്തഘട്ടങ്ങളില്‍ സഹായത്തിനായും കോവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതം സന്നദ്ധ സേവനത്തിനുമായി കേരള കാത്തലിക് യൂത്ത് മൂവ് മെന്‍റ് സംസ്ഥാന സമിതി സന്നദ്ധ സേന രൂപീകരിക്കും. കേരളത്തിലെ 32 രൂപതകളിലെ 4500 ഇടവകകളില്‍ നിന്നുള്ള യുവജനങ്ങളാണ് ഇതില്‍ അംഗങ്ങളാകുന്നത്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന -രൂപതാ സമിതികള്‍ നേതൃത്വം നല്‍കും. കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ മുന്‍കരുതലിനും പ്രവര്‍ത്തന പദ്ധതികള്‍ക്കുമായി കെസിവൈഎം സംസ്ഥാന സമിതിയും കെസിബിസി ഹെല്‍ത്ത് കമ്മീഷനും കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേഷനും സംയുക്തമായി പ്രവര്‍ത്തിക്കുമെന്ന് കെസിവൈഎം സംസ്ഥാന പ്രസിഡന്‍റ് ബിജോ പി. ബാബു പറഞ്ഞു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം