National

കെസിബിസി മാധ്യമ പഠന ശില്പശാല നടത്തി

Sathyadeepam

കെസിബിസി മാധ്യമ ഐക്യജാഗ്രതാ കമ്മീഷനുകളുടെ നേതൃത്വത്തില്‍ മാധ്യമ പഠനശില്പശാല പാലാരിവട്ടം പിഒസിയില്‍ നടത്തി. രൂപതകളിലെയും സന്ന്യാസസഭകളിലെയും പിആര്‍ഒമാര്‍, മാധ്യമ കമ്മീഷന്‍ സെക്രട്ടറിമാര്‍, മീഡിയ കൗണ്‍സിലര്‍മാര്‍, ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. സമകാലിക മാധ്യമലോകം വിശകലനം എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് പുളിക്കന്‍, സൈബര്‍ മാധ്യമരംഗത്തെ നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ കേരള പോലീസ് സൈബര്‍ ഡോം ജൂനിയര്‍ കമാന്‍ഡര്‍ ജിന്‍സ് ടി. തോമസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ചര്‍ച്ചകളും നടന്നു. കെസിബി സി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് സമാപനസന്ദേശം നല്കി. മാധ്യമ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍, ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സാജു കുത്തോടിപുത്തന്‍പുരയില്‍ എന്നിവര്‍ നേതൃത്വം നല്കി.

വാഴ്ത്തപ്പെട്ട കാര്‍ലോസ് മാനുവല്‍ റോഡ്രീഗ്‌സ് സാന്തിയാഗോ (1918-1963) : ജൂലൈ 13

ക്യാന്‍സര്‍ സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

എബെനേസര്‍ : അഭയശില

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി