National

ഇടുക്കി: ഭൂവിനിയോഗ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം – കെസിബിസി ഐക്യജാഗ്രതാ സമിതി

Sathyadeepam

ഇടുക്കി ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഭൂവിനിയോഗ നിയന്ത്രണങ്ങളും കെട്ടിട നിര്‍മ്മാണ നിയന്ത്രണങ്ങളും പിന്‍വലിച്ച് ഉത്തരവു പുറപ്പെടുവിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെസിബിസി ഐക്യജാഗ്രതാ സമിതി ആവശ്യപ്പെട്ടു. കേരളത്തില്‍ ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ പ്രാദേശികമായി വിവേചനം പുലര്‍ത്തുന്ന നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണം. ഇടുക്കി ജില്ലയിലുള്‍പ്പെടെ ചെറുകിട കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കാര്‍ഷികമേഖലയുടെ തകര്‍ച്ചയില്‍ വഴിമുട്ടി നില്ക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകവിരുദ്ധ നയങ്ങളും നടപടികളുമായി വന്നിട്ടുള്ളത്. കാര്‍ഷികമേഖലയുടെ തകര്‍ച്ചയില്‍ അടിയന്തിരമായ ആശ്വാസനടപടികള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകണം. വര്‍ധിച്ചുവരുന്ന വന്യമൃഗങ്ങളുടെ ആക്രമണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍, മനുഷ്യത്വപരമായ സമീപനവും മനുഷ്യജീവനും സ്വത്തും സംരക്ഷിക്കുന്ന നടപടികളും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും – എറണാകുളത്ത് പിഒസിയില്‍ ചേര്‍ന്ന ഐക്യ ജാഗ്രതാസമിതിയുടെ പ്രത്യേക സമ്മേളനം ആവശ്യപ്പെട്ടു.

image

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍