National

കെസിബിസി ഗുരുപൂജ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

Sathyadeepam

മാതൃകാജീവിതംകൊണ്ട്, പിന്നിട്ട പാതകള്‍ ധന്യമാക്കിത്തീര്‍ത്തവരും പ്രവര്‍ത്തനമേഖലകള്‍ തനതായ വ്യക്തിത്വം കൊണ്ട് അടയാളപ്പെടുത്തിയവരും എഴുപതുവയസ്സിന് മുകളിലുള്ളവരുമായ ഗുരുസ്ഥാനീയരെ ആദരിക്കുന്നതിനായി കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ മാധ്യമക്കമ്മീഷന്‍ നല്കിവരുന്ന ഗുരുപൂജ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. റവ. ഡോ. മാത്യു വെള്ളാനിക്കല്‍, റവ. ഡോ. തോമസ് പണിക്കര്‍, ലിഡ ജേക്കബ് ഐഎഎസ്, സി. ബെഞ്ചമിന്‍ മേരി എസ്എബിഎസ്, സ്റ്റീഫന്‍ പുഷ്പമംഗലം എന്നിവരാണ് ഈ വര്‍ഷത്തെ ഗുരുപൂജ പുരസ്കാരങ്ങള്‍ക്കായ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കെ.സിബിസി മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഡോ. ബിഷപ് സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ അധ്യക്ഷനായ അവാര്‍ഡ് നിര്‍ണയസമിതിയാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂണ്‍ 11-ന് മാധ്യമദിനാഘോഷത്തോടനുബന്ധിച്ച് പിഒസിയില്‍വച്ചു നടത്തപ്പെടുന്ന പൊതുസമ്മേളനത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം