National

കാരുണ്യക്കൂട്ടായ്മകള്‍ രൂപീകരിച്ച് വിദ്യാര്‍ത്ഥികളുടെ സേവന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നു

Sathyadeepam

കെസിബിസി പ്രൊലൈഫ് സമിതി വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെസിഎസ്എല്ലുമായി സഹകരിച്ച് കലാലയങ്ങളില്‍ കാരുണ്യഫോറങ്ങള്‍ (കൂട്ടായ്മകള്‍) രൂപീകരിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ കാരുണ്യമനോഭാവം വളര്‍ത്തുക, വിവിധ കാരുണ്യപദ്ധതികള്‍ നടപ്പിലാക്കുക, ജീവകാരുണ്യ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് സേവനങ്ങള്‍ നടത്തുക, കാരുണ്യപ്രവര്‍ത്തകര്‍ക്കായി പ്രാര്‍ത്ഥിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി ആരംഭിക്കുന്നത്. കെസിബിസി പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കാരുണ്യകേരള സന്ദേശയാത്ര സമാപനത്തോടനുബന്ധിച്ച് പിഒസിയില്‍ നടന്ന പൊതുസമ്മേളനത്തില്‍വച്ച് സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായ പി.യു തോമസിന് കെസിഎസ്എല്ലിന്‍റെ സമ്മാനപ്പൊതി നല്കിക്കൊണ്ട് നിര്‍വ്വഹിച്ചു.
കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, സെക്രട്ടറി ഫാ. പോള്‍ മാടശേരി, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിഎസ്എല്‍ ഡയറക്ടര്‍ ഫാ. തോംസണ്‍ പഴേചിറപീടികയില്‍, പ്രൊലൈഫ് സമതി പ്രസിഡന്‍റ് ജോര്‍ജ് എഫ്. സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, അഡ്വ. ജോസി സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പള്ളികളിലേക്ക് നടന്നുചെല്ലാന്‍ ആഹ്വാനം

ഭൗമ മണിക്കൂര്‍ ആചരണത്തോടനുബന്ധിച്ച് മാര്‍ച്ച് 26 ഞായറാഴ്ച വിശ്വാസികള്‍ ദേവാലയങ്ങളിലേക്ക് കാല്‍നടയായി ചെല്ലണമെന്ന് കേരളത്തിലെ മലങ്കര ഓര്‍ത്തഡോക്സ് സഭ നിര്‍ദ്ദേശിച്ചു. നടന്നു വരാന്‍ സാധിക്കുന്നവരൊക്കെ അന്നേദിവസം ഇത് അനുവര്‍ത്തിക്കണം. സൈക്കിള്‍ ഉപയോഗിക്കാം. പള്ളിയിലേക്ക് അധിക ദൂരം താണ്ടേണ്ടവര്‍ സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ചു പൊതു വാഹനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും സഭാനേതൃത്വം നിര്‍ദ്ദേശിച്ചു.
ഊര്‍ജ്ജസംരക്ഷണത്തിനും അന്തരീക്ഷ മലിനീകരണത്തിനെതിരെയും ജനങ്ങളെ ബോധവത്കരിക്കാനാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ വിശ്വാസികള്‍ വളരെ താത്പര്യം പ്രകടിപ്പിച്ചുവെന്നും യുവജനങ്ങള്‍ വളരെ ആവേശപൂര്‍വമാണ് ഇതിനോടു പ്രതികരിച്ചതെന്നും സഭാനേതൃത്വം വ്യക്തമാക്കി.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം