National

കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണം -ആര്‍ച്ചുബിഷപ് ഞരളക്കാട്ട്

Sathyadeepam

കര്‍ഷകര്‍ എല്ലാ രംഗത്തും അവഗണിക്കപ്പെടുകയാണെന്നും വന്‍കിടക്കാരുടെ കോടികള്‍ എഴുതിത്തള്ളുന്ന സര്‍ക്കാരുകള്‍ പാവപ്പെട്ട കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ തയ്യാറാകണമെന്നും തലശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ആവശ്യപ്പെട്ടു. കര്‍ഷകരുടെ ദേശീയ സംഘടനയായ ഇന്‍ഫാമിന്‍റെ നേതൃസമ്മേളനം തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്. ദുരിതത്തിലായ കര്‍ഷകരെ രക്ഷിക്കാനുള്ള പരിശ്രമങ്ങള്‍ ഒരുഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഈ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ ഒന്നിച്ചു നിന്നു പോരാടണം. വോട്ടു തേടുന്ന രാഷ്ട്രീയക്കാര്‍ക്ക് കര്‍ഷകരെ വേണ്ടെന്ന മനോഭാവമാണ്. പ്രതിസന്ധികളില്‍ പതറാതെ കാര്‍ഷികരംഗത്ത് ഉറച്ചു നിന്നു മുന്നേറാന്‍ കര്‍ഷകര്‍ പരിശ്രമിക്കണം — ആര്‍ച്ചുബിഷപ് ഞരളക്കാട്ട് പറഞ്ഞു.

ഇന്‍ഫാം രക്ഷാധികാരിയും കാഞ്ഞിരപ്പള്ളി ബിഷപ്പുമായ മാര്‍ മാത്യു അറയ്ക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്‍ഫാം സംസ്ഥാന-ദേശീയ ഭാരവാഹികളായ ഫാ. ജോസഫ് കാവനാടി, ഷെവ. വി.സി. സെബാസ്റ്റ്യന്‍, ഫാ. ജോസഫ് ഒറ്റപ്ലാക്കല്‍, ഫാ. ആന്‍റണി കൊഴുവനാല്‍, ഫാ. ജോസ് മോനിപ്പള്ളി, ജോയി തെങ്ങുംകുഴി, ജോസഫ് കാര്യങ്കല്‍, ഫാ. തോമസ് മറ്റമുണ്ടയില്‍, സണ്ണി അരഞ്ഞാണി, സ്കറിയ നെല്ലംകഴി, കരോളിന്‍ ആന്‍റണി, ജോസ് ഇടപ്പാട്ട്, ഏബ്രാഹം മാത്യു എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം