National

കന്ദമാലില്‍ ഇരകളായവരുടെ സമ്മേളനം

Sathyadeepam

ഒറീസയിലെ കന്ദമാലില്‍ 2007 – 2008 കാലയളവില്‍ ഹിന്ദു വര്‍ഗീയ വാദികളുടെ അതിക്രമങ്ങള്‍ക്കിരയായ ക്രൈസ്തവരുടെ ജില്ലാതല സമ്മേളനം കഞ്ചമേണ്ടിയില്‍ നടന്നു. തങ്ങള്‍ക്ക് ഇനിയും നീതി ലഭ്യമായിട്ടില്ലെന്ന് ഇരകളില്‍ പലരും വ്യക്തമാക്കി. നീതിയും നിയമപരിരക്ഷയും തങ്ങള്‍ക്കു ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്‍റെ സഹായങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പലരും പരാതിപ്പെട്ടു. കലാപത്തില്‍ നിന്നു രക്ഷപെട്ട പലര്‍ക്കും തങ്ങളുടെ ഉറ്റവരെ നഷ്ടപ്പെട്ടു. വീടും വസ്തുവകകളും എല്ലാം ഇല്ലാതായിട്ടും തങ്ങളില്‍ പലരും സര്‍ക്കാരിന്‍റെ സഹായ പദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ചിലര്‍ പറഞ്ഞു. കലാപത്തില്‍ ഇരകളായവരുടെ വിശദാംശങ്ങള്‍ വീണ്ടും രേഖപ്പെടുത്തണമെന്നും സര്‍ക്കാര്‍ സഹായം തുല്യമായി നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം