National

ഇന്ത്യയില്‍ സേവനം ചെയ്ത മിഷനറിക്ക് അന്ത്യാഞ്ജലി

Sathyadeepam

നാല്പത്തഞ്ചു വര്‍ഷത്തോളം ഇന്ത്യയില്‍ സേവനം ചെയ്ത ഐറിഷ് സന്യാസിനി പാസ്ക്കല്‍, ഡബ്ലിനില്‍ നിര്യാതയായി. കൊല്‍ക്കത്തയിലായിരുന്നു സിസ്റ്ററിന്‍റെ സേവനങ്ങള്‍. അശരണര്‍ക്കും ആലംബഹീനര്‍ക്കുമായി ജീവിതം ഉഴിഞ്ഞുവച്ച സിസ്റ്റര്‍ പാസ്ക്കല്‍ പ്രസന്‍റേഷന്‍ സന്യാസസഭാംഗമായിരുന്നു. നാലര പതിറ്റാണ്ട് കൊല്‍ക്കത്തയിലെ തെരുവോരങ്ങളില്‍ അനാഥര്‍ക്കും നിരാലംബര്‍ക്കും അഭയമായ സിസ്റ്റര്‍ അനാഥാലയങ്ങള്‍ ആരംഭിക്കുകയും അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുന്‍കയ്യെടുക്കുകയും ചെയ്തു. പാവങ്ങളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസയൊടൊപ്പവും സിസ്റ്റര്‍ പാസ്ക്കല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മദര്‍ തെരേസയ്ക്കൊപ്പം കേരളത്തിലും ഗോവയിലും മറ്റും യാത്ര നടത്തിയിട്ടുള്ള അനുഭവങ്ങള്‍ സിസ്റ്റര്‍ പാസ്ക്കല്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഡബ്ലിനിലെ കോണ്‍വെന്‍റില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. നൂറാം ജന്മദിനം ആഘോഷിക്കാതെയാണ് സിസ്റ്റര്‍ പാസ്ക്കല്‍ ദൈവസന്നിധിയിലേക്കു യാത്രയാകുന്നത്. 99-ാം ജന്മദിനമാഘോഷിച്ച വേളയില്‍ തനിക്കു ലഭിച്ച സമ്മാനത്തുകയും ഇന്ത്യയിലെ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ സിസ്റ്റര്‍ ഇന്ത്യയെയും ഇന്ത്യാക്കാരെയും ഏറെ സ്നേഹിച്ചിരുന്നു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം