National

കാര്‍ഷികമേഖലയിലെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടണം: ഇന്‍ഫാം

Sathyadeepam

കേരളത്തിലെ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഫാമിന്‍റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കി. ഇന്‍ഫാമിന്‍റെ ദേശീയ രക്ഷാധികാരി ബിഷപ് മാത്യു അറയ്ക്കല്‍, ദേശീയ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു നിവേദനം കൈമാറിയത്. കാര്‍ഷിക മേഖല നേരിടുന്ന വിവിധ വിഷയങ്ങളും അവ അതിജീവിക്കാനുള്ള നിര്‍ദേശങ്ങളും നിവേദനത്തില്‍ ചുണ്ടിക്കാട്ടുന്നു. കടക്കെണിയും വിലത്തകര്‍ച്ചയും മൂലം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും കാര്‍ഷിക പ്രതിസന്ധി തുടരുമ്പോള്‍ ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ഠ്യവും അഴിമതിയും പ്രതിഷേധാര്‍ഹമാണെന്ന് ഇന്‍ഫാം ഭാരവാഹികള്‍ സൂചിപ്പിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം