National

ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്‍ അവാര്‍ഡുകള്‍

Sathyadeepam

കാത്തലിക് പ്രസ് അസോസിയേഷന്‍റെ അവാര്‍ഡുകള്‍ക്കായി ശിപാര്‍ശകള്‍ ക്ഷണിച്ചു. മികച്ച പത്രപ്രവര്‍ത്തകര്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കുമാണ് അവാര്‍ഡു നല്‍കുന്നത്. ഹിന്ദി ഒഴികെയുള്ള പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും നിന്നുള്ള മികച്ച പത്രപ്രവര്‍ത്തകര്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും നല്‍കുന്ന ഫാ. ലൂയീസ് കെറീനോ അവാര്‍ഡ്, ഹിന്ദി ഭാഷയില്‍ മികച്ച പത്രപ്രവര്‍ത്തനത്തിനും സാഹിത്യത്തിനും നല്‍കുന്ന സ്വാമി ദേവാനന്ദ് ചക്കുങ്കല്‍ അവാര്‍ഡ്, പട്ടികജാതി – പട്ടിക വര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനായി നടത്തിയിട്ടുള്ള മികച്ച റിപ്പോര്‍ട്ടിങ്ങിനു പത്രപ്രവര്‍ത്തകര്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കുമുള്ള അവാര്‍ഡ് എന്നിങ്ങനെയാണ് പുരസ്ക്കാരങ്ങള്‍ നല്കുന്നത്. ഇന്‍ഡോറില്‍ അടുത്തവര്‍ഷം മാര്‍ച്ച് 9 ന് നടക്കുന്ന സംഘടനയുടെ ദേശീയ കണ്‍വെന്‍ഷനില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. വിശദവിവരങ്ങള്‍ക്ക് ഐസിപിഎ സെക്രട്ടറി ജോസ് വിന്‍സെന്‍റുമായി ബന്ധപ്പെടണം. ഫോണ്‍: 9746545115.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം