National

ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്‍റിന് പുതിയ നേതൃത്വം

Sathyadeepam

ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്‍റിന്‍റെ (ഐസിവൈഎം) പ്രസിഡന്‍റായി ആഗ്രയില്‍ നിന്നുള്ള വിശാല്‍ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. ബാംഗ്ലൂരില്‍ സമാപിച്ച സംഘടനയുടെ 44-ാമത് ദേശീയ കൗണ്‍സിലിലാണ് തിരഞ്ഞെടുപ്പു നടന്നത്. കിമി മിന്‍ജ് ( മധ്യപ്രദേശ്), അഭിലാഷ് റെഡ്ഡി (തെലുങ്കാന റീജിയണ്‍) എന്നിവര്‍ വൈസ് പ്രസിഡന്‍റുമാരായും മേരി മാര്‍ഗരറ്റ് (പശ്ചിമ ബംഗാള്‍ ) സെക്രട്ടറിയായും ജോണ്‍ പ്രവീണ്‍ (തമിഴ്നാട്) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. കര്‍ണാടകയില്‍ നിന്നുള്ള സുനില്‍ ഡെന്നീസ്, വെസ്റ്റേണ്‍ റീജിയണില്‍ നിന്നുള്ള ഡീലിയ കാര്‍ഡോസോ എന്നിവരെ സംഘടനയുടെ വക്താക്കളായും തിരഞ്ഞെടുത്തു. രണ്ടുവര്‍ഷത്തേക്കാണു പുതിയ ഭാരവാഹികളുടെ നിയമനം. കോരളത്തില്‍ നിന്നുള്ള സിജോ തോമസ് ആയിരുന്നു നിലവില്‍ സംഘടനയുടെ പ്രസിഡന്‍റ്. സിബിസിഐയുടെ ഔദ്യോഗിക യുവജന സംഘടനയായ ഐസിവൈഎം-ന്‍റെ ഡയറക്ടറായി ഫാ. ദീപക് തോമസ് പ്രവര്‍ത്തിക്കും.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം