National

ഫാ. വിജയകുമാര്‍ ശ്രീക്കാക്കുളം ബിഷപ്

Sathyadeepam

ആന്ധ്രയിലെ ശ്രീക്കാക്കുളം ബിഷപ്പായി ഫാ. വിജയകുമാര്‍ റയറലയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ മിഷന്‍സ് (പിഐഎംഇ) സഭാംഗമായ ഇദ്ദേഹം സഭയുടെ റീ ജിയണല്‍ സുപ്പീരിയറായി സേവനം ചെയ്തുവരികയായിരുന്നു. ശ്രീക്കാക്കുളം മെത്രാനായിരുന്ന ബിഷപ് അഡഗത്ല ഇന്നയ്യ ചിന്ന കഴിഞ്ഞവര്‍ഷം ഡിസംബറില്‍ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം.

1969-ല്‍ ആന്ധ്രയിലെ ഖമ്മത്ത് ജനിച്ച നിയുക്ത മെത്രാന്‍ ഏലൂരു മൈനര്‍ സെമിനാരി പഠനത്തിനും പൂനയിലെ ഫിലോസഫി പഠനത്തിനും ശേഷം ഇറ്റലിയിലെ മോണ്‍സയിലുള്ള പിഐഎംഇ ദൈവശാസ്ത്ര കോളജില്‍ ചേര്‍ന്നു. നിത്യവ്രത സ്വീകരണശേഷം 1998-ല്‍ വൈദികനായി അഭിഷിക്തനായി. ഇറ്റലിയെ സാന്‍ ലൂയിജി യൂണിവേഴ്സിറ്റിയില്‍ നിന്നു ഡോക്ടറേറ്റു കരസ്ഥമാക്കി. ഇന്നത്തെ വിശാഖപട്ടണം അതിരൂപതയില്‍ നിന്നു 1993-ല്‍ രൂപം കൊണ്ട ശ്രീക്കാക്കുളം രൂപതയുടെ രണ്ടാമത്തെ മെത്രാനായിട്ടാണ് ഫാ. വിജയകുമാര്‍ നിയമിതനാകുന്നത്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം