National

ഫാ. അദെയോദാത്തൂസ് ദൈവദാസ പദവിയില്‍

Sathyadeepam

കര്‍മ്മലീത്ത വൈദികനും മിഷനറിയുമായിരുന്ന ഫാ. അദെയോദാത്തൂസിനെ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തി. നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ നടന്ന ചടങ്ങില്‍ രൂപതാധ്യക്ഷന്‍ ബിഷപ് വിന്‍സന്‍റ് സമുവലാണ് പ്രഖ്യാപനം നടത്തിയത്. ഫാ. അദെയോദാത്തൂസിനെ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഔദ്യോഗിക അറിയിപ്പ് രൂപതാ ചാന്‍സലര്‍ റവ. ഡോ. ജോസ് റാഫേല്‍ വായിച്ചു. നാമകരണ നടപടികള്‍ തുടങ്ങുന്നതിനുള്ള സമ്മതപ്രഖ്യാപനം കര്‍മ്മലീത്തസഭ മലബാര്‍ പ്രൊവിന്‍സ് സുപ്പീരിയര്‍ ഫാ. സെബാസ്റ്റ്യന്‍ കൂടപ്പാട്ട് നടത്തി. മോണ്‍. ഡി. സെല്‍വരാജ് നാമകരണ നടപടികളുടെ എപ്പിസ്കോപ്പല്‍ ഡെലിഗേറ്റായും റവ. ഡോ. ജോസ് റാഫേല്‍ നോട്ടറിയായും രൂപതാ ട്രൈബ്യൂണല്‍ ജഡ്ജി റവ. ഡോ. രാഹുല്‍ ലാല്‍ പ്രൊമോട്ടര്‍ ഓഫ് ജസ്റ്റീസായും സത്യപ്രതിജ്ഞ ചെയ്ത് ചുമതലകളേറ്റു. കര്‍മ്മലീത്ത സഭയുടെ സുപ്പീരിയര്‍ ജനറല്‍ വത്തിക്കാനില്‍ നിന്നുള്ള ഫാ. റൊമാനോ ഗാമ്പലുങ്ക പോസ്റ്റുലേറ്ററും ഫാ. സക്കറിയാസ് കരിയിലേക്കുളം വൈസ് പോസ്റ്റുലേറ്ററുമാണ്.

image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]