National

ഫരീദാബാദ് സീറോ മലബാര്‍ രൂപതയ്ക്ക് പുതിയ സിമിത്തേരി

Sathyadeepam

ഫരീദാബാദ് സീറോ മലബാര്‍ രൂപതയ്ക്ക് പുതിയ സിമിത്തേരി. സഭയുടെ സ്വന്തം സ്ഥലത്താണ് ഒദ്യോഗിക അനുമതിയോടെ പുതിയ സിമിത്തേരി പണി കഴിപ്പിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കു മാത്രമായി ഈ സിമിത്തേരി ഉപയോഗപ്പെടുത്തും. ഫരീദാബാദിലെ സാന്‍ജോപുരം ഗ്രാമത്തില്‍ പുതിയ സിമിത്തേരിയുടെ വെഞ്ചെരിപ്പു കര്‍മ്മം രൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര നിര്‍വഹിച്ചു. സഭയുടെ സ്വന്തമായുള്ള പുതിയ സിമിത്തേരി സഭാംഗങ്ങള്‍ക്കു പലവിധത്തില്‍ സഹായകരമാണെന്ന് രൂപതാ വക്താവ് പറഞ്ഞു. 2012-ല്‍ സ്ഥാപിതമായ ഫരീദാബാദ് രൂപതയില്‍ ഒന്നര ലക്ഷത്തോളം വിശ്വാസികളുണ്ട്. കേരളത്തില്‍ നിന്നു കുടിയേറിയ ദക്ഷിണേന്ത്യക്കാരാണ് ഇവരില്‍ ഭൂരിഭാഗവും.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം