National

ഡോ. സ്റ്റീഫന്‍ മാവേലിക്ക് രാജ്യാന്തര പുരസ്കാരം

Sathyadeepam

ആസ്സാമിലെ ഡോണ്‍ബോസ്കോ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ ഫാ. ഡോ. സ്റ്റീഫന്‍ മാവേലിക്ക് ഇന്ത്യന്‍ യൂണിവേഴ്സിറ്റികളുടെ കോണ്‍ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. ഗുവാഹട്ടിയില്‍ നടന്ന അന്തര്‍ദേശീയ പരിസ്ഥിതി സമ്മേളനത്തില്‍ വച്ച് അവാര്‍ഡ് സമ്മാനിച്ചു. ഇന്ത്യന്‍ യൂണിവേഴ്സിറ്റികളുടെ കൂ ട്ടായ്മ നല്‍കുന്ന ഈ അവാര്‍ഡ് യു. എന്‍, യുനിസെഫ് തുടങ്ങിയവയുടെ അംഗീകാരമുള്ള ലോകസമാധാനത്തിനായുള്ള അധ്യാപകരുടെ അന്തര്‍ദേശീയ സംഘടനയുടെ ശിപാര്‍ശ പ്രകാരമാണ് നല്‍കപ്പെടുന്നത്. ഫാ. മാവേലിയുടെ നേതൃത്വത്തില്‍ ഡോണ്‍ബോസ്കോ യൂണിവേഴ്സിറ്റി അക്കാദമിക രംഗത്തും ഇതര മേഖലകളിലും കൈവരിച്ച നേട്ടങ്ങള്‍ അദ്ദേഹത്തെ അവാര്‍ഡിനു പരിഗണിക്കാന്‍ ഇടയാക്കിയതായി ഔദ്യോഗിക വക്താക്കള്‍ വിശദീകരിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം