National

ദളിതരുടെ സമഗ്രവിമോചനത്തിന് സഭ പ്രതിജ്ഞാബദ്ധം കര്‍ദിനാള്‍ ആലഞ്ചേരി

Sathyadeepam

കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ ദളിത് കാത്തലിക് മഹാജനസഭ സിബിസിഐയുടെ ദളിത് ശാക്തീകരണനയം നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള പഠനരേഖയുടെ അവബോധന സെമിനാര്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പിഒസിയില്‍ ഉദ്ഘാടനം ചെയ്തു. സഭ എക്കാലവും ദളിത് വിഭാഗത്തോടൊപ്പമാണെന്നും അവരുടെ സമഗ്രതല വികസനത്തിന് സഭ പ്രതിജ്ഞാബദ്ധമാണെന്നും ഉദ്ഘാടനപ്രസംഗത്തില്‍ കര്‍ദിനാള്‍ വ്യക്തമാക്കി. ചടങ്ങില്‍ അധ്യക്ഷനായിരുന്ന സിബിസിഐ തിയോളജിക്കല്‍ കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നയരേഖയുടെ ദൈവശാസ്ത്രവീക്ഷണങ്ങള്‍ പങ്കുവച്ചു. എസ്സിഎസ്ടി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കനും വൈസ് ചെയര്‍മാന്‍ മാര്‍ സ്റ്റെഫാനോസും ചടങ്ങില്‍ സന്ദേശങ്ങള്‍ പങ്കുവച്ചു. ഇക്കഴിഞ്ഞ എസ്എസ് എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും 'എ പ്ലസ്' ലഭിച്ച ദളിത് കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനുള്ള മുഴുവന്‍ കോഴ്സ് ഫീസും കെസിബിസി കമ്മീഷന്‍ വഹിക്കുന്നതാണെന്ന് സമ്മേളനത്തില്‍ ചെയര്‍മാന്‍ അറിയിച്ചു. എസ്സി/എസ്ടി കമ്മീഷന്‍ സെക്രട്ടറി ഫാ. ഷാജ്കുമാര്‍ സ്വാഗതവും ജോയിന്‍റ് സെക്രട്ടറി ജെയിംസ് എലവുങ്കല്‍ നന്ദിയും പറഞ്ഞു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം