National

ദളിത് സംവരണം ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ക്രൈസ്തവ – മുസ്ലീം പ്രക്ഷോഭം

Sathyadeepam

ദളിതരായ ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും സംവരണാനുകൂല്യം വേണമെന്നാവശ്യമുന്നിയിച്ച് മാര്‍ച്ച് 12-ന് ഡല്‍ഹിയില്‍ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു. ആയിരക്കണക്കിനു ക്രൈസ്തവരും മുസ്ലീങ്ങളും പങ്കെടുക്കുന്ന ധര്‍ണ രാവിലെ 10 മുതല്‍ വൈകീട്ടു 4 വരെ ഡല്‍ഹി ജന്തര്‍ മന്ദിറിലാണു നടക്കുന്നത്. നാഷണല്‍ കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സിന്‍റെ നേതൃത്വത്തിലാണ് പ്രക്ഷോഭ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകസമിതി ചെയര്‍മാന്‍ മേരി ജോണ്‍ പറഞ്ഞു. ദളിത് ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും സംവരാണാനുകൂല്യം നല്‍കി പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പാര്‍ലമെന്‍റംഗങ്ങളും മെത്രന്മാരും ദളിത് നേതാക്കളും മറ്റും സമ്മേളനത്തെ അഭിസംബോധന ചെയ്യും.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം