National

“സംവരണില്ലായ്മ ദളിത് ക്രൈസ്തവരുടെ അവസരങ്ങള്‍ ഇല്ലാതാക്കി”

Sathyadeepam

സംവരണാനുകൂല്യം ലഭിക്കാത്തതുമൂലം അനേകം ദളിത് ക്രൈസ്തവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ദളിത് ക്രൈസ്തവര്‍ക്ക് സംവരണം ലഭ്യമാക്കുക തന്‍റെ ലക്ഷ്യമാണെന്നും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ക്രൈസ്തവ സമൂഹത്തിനൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ലൂഥറന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുത്തു സന്ദേശം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. വിവിധ സഭാ നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി നായിഡു ക്രിസ്തുമസ് കേക്കു മുറിച്ചു. വിദ്യാഭ്യാസ രംഗത്തും ആതുരസേവന മേഖലയിലും ക്രൈസ്തവ മിഷനറികളുടെ സേവനങ്ങള്‍ നിസ്തുലമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. നഗരത്തില്‍ നിര്‍മ്മിക്കുന്ന ക്രിസ്ത്യന്‍ ഭവന് ആറുകോടി രൂപയുടെ ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം