National

ദൈവദാസി മദര്‍ മേരി സെലിന്‍റെ നാമകരണ നടപടികള്‍ ആരംഭിച്ചു

Sathyadeepam

കര്‍മ്മലീത്ത സന്യാസിനി സഭാംഗമായ (സിഎംസി) മദര്‍ മേരി സെലിന്‍റെ നാമകരണ നടപടികള്‍ ആരംഭിച്ചു. എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി മദര്‍ മേരി സെലിനെ ദൈവദാസിയായി പ്രഖ്യാപനം നടത്തി. സന്യാസ ജീവിതത്തിലെയും നേതൃത്വശുശ്രൂഷയിലെയും മഹനീയ മാതൃകയാണു ദൈവദാസി മദര്‍ മേരി സെലിനെന്ന് കര്‍ദിനാള്‍ പറഞ്ഞു.

നിശ്ശബ്ദതയിലും നിസ്സാരതയിലും ആത്മീയ ജീവിതത്തിന്‍റെ ഫലം പുറപ്പെടുവിച്ചതാണ് മദര്‍ മേരി സെലിന്‍റെ നാമകരണ നടപടിക്കു നിദാനമാകുന്നതെന്ന് അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു. സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ സന്യസ്ത ജീവിതങ്ങളുടെ വിശുദ്ധി സഭയ്ക്കു പ്രചോദനവും തണലുമാണെന്ന് സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ സൂചിപ്പിച്ചു. നാമകരണ നടപടികളുടെ ട്രിബ്യൂണല്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ ഡോ. ആവില, സിഎംഐ പ്രിയോര്‍ ജനറള്‍ റവ. ഡോ. പോള്‍ ആച്ചാണ്ടി, അതിരൂപത ചാന്‍സലര്‍ റവ. ഡോ. ജോസ് പൊള്ളയില്‍, സിഎംസി മദര്‍ ജനറല്‍ സിസ്റ്റര്‍ സില്‍ബി, നാമകരണ നടപടികളുടെ പ്രൊമോട്ടര്‍ ഓഫ് ജസ്റ്റിസ് റവ. ഡോ. ബിജു പെരുമായന്‍, മേരിമാതാ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. പ്രസന്ന, സിസ്റ്റര്‍ വെര്‍ജീലിയ, സിസ്റ്റര്‍ ബ്രിജിറ്റ്, സിസ്റ്റര്‍ ദയ മരിയ, സിസ്റ്റര്‍ ലിജ മരിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.

എ ഐ നൈതിക ധാരണ: ആംഗ്ലിക്കന്‍ സഭയും പിന്തുണച്ചു

ഹൈഫ യൂണിവേഴ്‌സിറ്റിയുടെ മേധാവിയായി അറബ് ക്രിസ്ത്യന്‍ വനിത

മെയിലെ പ്രാര്‍ത്ഥന വൈദിക സന്യാസ പരിശീലനത്തിനായി

വംശഹത്യയുടെ നൂറ്റാണ്ടിനുശേഷവും അര്‍മീനിയന്‍ ക്രൈസ്തവര്‍ ദുരിതത്തില്‍

ഇടവക വൈദികര്‍ സഭയെ മിഷനറി സഭ ആക്കണം - മാര്‍പാപ്പ