National

കരിസ്മാറ്റിക് നവീകരണത്തിനു പുതിയ സേവനസമിതി

Sathyadeepam

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തിലുള്ള കരിസ്മാറ്റിക് കമ്മീഷന്‍റെ സേവന സമിതി പുനഃസംഘടിപ്പിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് സാമുവല്‍ മാര്‍ ഐറേനിയൂസിന്‍റെ നേതൃത്വത്തില്‍ കരിസ്മാറ്റിക് കമ്മീഷന്‍റെ ഔദ്യോഗിക കാര്യാലയമായ കളമശ്ശേരി എമ്മാവൂസില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പു നടന്നത്. ചെയര്‍മാന്‍ — ഫാ. ജോസഫ് താമരവെളി (എറണാകുളം), വൈസ് ചെയര്‍മാന്‍ — സെബാസ്റ്റ്യന്‍ താന്നിക്കല്‍ (കാഞ്ഞിരപ്പള്ളി), സെക്രട്ടറി — ഡോ. കൊച്ചുറാണി ജോസഫ് (എറണാകുളം) എന്നിവരാണ് പുതിയ സേവനസമിതിയുടെ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സേവനസമിതി അംഗങ്ങളായി ഫാ. ജോസഫ് എല്‍ക്കിന്‍ (തിരുവനന്തപുരം), സിസ്റ്റര്‍ മഹിമ എംഎസ്ജെ (എറണാകുളം), വിമല്‍ ആല്‍ബര്‍ട്ട് (കൊല്ലം), ഡോ. ബീന സാബു (പാലാ), സന്തോഷ് തലച്ചിറ (തലശ്ശേരി), ഷിബു ജോസഫ് (തലശ്ശേരി) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. മൂന്നു വര്‍ഷമാണ് സേവനസമിതിയുടെ കാലാവധി.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം