National

ചായ് കേരള നഴ്സുമാര്‍ക്ക് ശില്പശാല

Sathyadeepam

കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേഷന്‍ (ചായ്) ബെക്റ്റണ്‍ ഡിക്കിന്‍സണ്‍ ഇന്ത്യാ ലിമിറ്റഡുമായി സഹകരിച്ച് നഴ്സിംഗ് ലീഡേഴ്സ് എക്സലന്‍സ് ശില്പശാല സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി എറണാകുളത്ത് പിഒസിയില്‍ നടന്ന ശില്പശാല കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ചായ് കേരള എക്സിക്യൂട്ടീവ് ഡയറകടര്‍ ഫാ. സൈമണ്‍ പള്ളുപ്പേട്ട അധ്യക്ഷനായിരുന്നു. കൂടുതല്‍ മികച്ചതും കുറ്റമറ്റതുമായ രീതിയില്‍ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആതുരശുശ്രൂഷ നിര്‍വഹിക്കാനുള്ള പരിശീലനത്തിന്‍റെ ഭാഗമായുള്ള രണ്ടാംഘട്ട ശില്‍പശാലയാണു നടന്നത്. സംസ്ഥാനത്തെ അറുപതോളം കത്തോലിക്കാ ആശുപത്രികളിലെ നഴ്സുമാരുടെ പ്രതിനിധികളാണു പങ്കെടുത്തത്. ഡോ. പി സുബ്രമണ്യം, ഡോ. വി അജിത്ത്, ഫാ. തോമസ് വൈക്കത്തുപറമ്പില്‍, മിനി, ഗ്രേസി എബ്രാഹം, ഡോ. ജോജി ജേക്കബ്, അജിത എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം