National

കത്തോലിക്കാ സമുദായ സംഗമം

Sathyadeepam

കത്തോലിക്കാ സഭയുടെ സമുദായ മഹാസംഗമം തൃശ്ശൂരില്‍ മേയ് 13 ന് നടക്കും. മതദേശീയവാദത്തെ അംഗീകരിക്കാത്തവരെ ദേശദ്രോഹികളായി ചിത്രീകരിക്കാനും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നിഷേധിക്കാനുമുള്ള ശ്രമങ്ങള്‍ക്കിടയിലാണു മഹാസംഗമം ഒരുക്കുന്നതെന്ന് തൃശ്ശൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ജുഡീഷ്യറിയെപ്പോലും കയ്യടക്കാനുള്ള ശ്രമങ്ങളുണ്ട്. ഭരണഘടന ഉറപ്പു നല്‍കുന്ന മതേതരത്വവും ജനാധിപ ത്യവും സംരക്ഷിക്കപ്പെടണം – മാര്‍ താഴത്ത് വ്യക്തമാക്കി. കത്തോ ലിക്കാ കോണ്‍ഗ്രസിന്‍റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായാണ് സമുദായ സംഗമം സംഘടിപ്പിക്കുന്നത്. തൃശ്ശൂര്‍ പാലസ് ഗ്രൗണ്ടില്‍ നിന്ന് സമ്മേളന നഗരിയായ മാര്‍ ജോസഫ് കുണ്ടുകുളം നഗറിലേക്ക് (ശക്തന്‍ നഗര്‍) നടക്കുന്ന മഹാസംഗമ റാലിയില്‍ വിവിധ രൂപതക ളില്‍ നിന്നായി ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സമുദായ സംഗമം സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. തലശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് റാലി ഫ്ളാഗ് ഓഫ് ചെയ്യും. സമ്മേളനത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസി ഡന്‍റ് ബിജു പറയന്നിലം അധ്യക്ഷനായിരിക്കും. മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പു രയ്ക്കല്‍ തുടങ്ങിയവരും അല്മായ നേതാക്കളും പ്രസംഗിക്കും.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം