National

കത്തോലിക്കാ കോണ്‍ഗ്രസ്: ഗ്ലോബല്‍ പ്രതിനിധി സമ്മേളനം

Sathyadeepam

രാജ്യത്തിന്‍റെ ബഹുസ്വരതയും ജനാധിപത്യ മതേതരമൂല്യങ്ങളും കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടത്തില്‍ സാമുദായിക അംഗങ്ങള്‍ രാജ്യപുരോഗതിക്കായി മുന്നിട്ടിറങ്ങണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ് ഡെലിഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ആഹ്വാനം ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസ് ശതാബ്ദി സമാപനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഗ്ലോബല്‍ പ്രതിനിധി സമ്മേളനം തൃശ്ശൂരില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുന്നോക്ക സമുദായങ്ങളിലെ അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളെ സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ബിഷപ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് ബിജു പറയന്നിലം അധ്യക്ഷനായിരുന്നു. ടോണി പുഞ്ചക്കുന്നേല്‍, റ്റി.സി മാത്യു, ഡേവിസ് എളക്കളത്തൂര്‍, ബിജു കുണ്ടുകുളം പി.ജെ. പാപ്പച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം