National

കര്‍ദിനാള്‍ ഗ്രേഷ്യസ് കേന്ദ്ര ആഭ്യന്തര മന്ത്രിയെ സന്ദര്‍ശിച്ചു

Sathyadeepam

ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ ക്രൈസ്തവരുടെ ആശങ്കകളും ആകുലതകളുമടക്കം വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പുതിയതായി നിയമിതനായ സിബിസിഐ പ്രസിഡന്‍റിനെ ആഭ്യന്തര മന്ത്രാലയം ഉപചാര പൂര്‍വം ക്ഷണിച്ചതാണു സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലമെന്നാണ് മന്ത്രാലയത്തിന്‍റെ വിശദീകരണം. അതെന്തായാലും ഭാരതത്തിലെ ക്രൈസ്തവരുടെ ആശങ്കകള്‍ കര്‍ദിനാള്‍ ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചുവെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. ക്രൈസ്തവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സജീവമായി ഇടപെടുന്നില്ലെന്ന പരാതി കര്‍ദിനാള്‍ ഉന്നയിച്ചു. 2014-ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം സാമൂഹികമായി ധ്രുവീകരണം നടന്നതായി കര്‍ദിനാള്‍ വ്യക്തമാക്കി. അടുത്തവര്‍ഷം പൊതു തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തിനായും അതിലെ നേതാക്കള്‍ക്കായും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും പ്രക്ഷുബ്ധമായ രാഷ്ട്രീയ കാലാവസ്ഥയാണ് ഭാരതത്തിലേതെന്നും സൂചിപ്പിച്ച് ഡല്‍ഹി ആര്‍ച്ച്ബിഷപ് അനില്‍ കുട്ടോ പുറത്തിറക്കിയ ഇടയലേഖനം പൊതുസമൂഹത്തില്‍ ചര്‍ച്ചയായതിന്‍റെ പശ്ചാത്തലത്തിലാണ് കര്‍ദിനാളും ആഭ്യന്തരമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച ശ്രദ്ധേയമാകുന്നത്.

image

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍