ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ ദാരുണമായ വിമാനാപ കടത്തില്‍ ഭാരതത്തിലെ കത്തോലിക്കാ മെത്രാന്മാര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഗുജറാത്തിലെ കത്തോലിക്ക സമൂഹമൊ ന്നാകെ ഈ അപകടത്തില്‍ വേദനിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി ഗാന്ധിനഗര്‍ ആര്‍ച്ചുബിഷപ് തോമസ് മക്വാന്‍ പറഞ്ഞു. ഗാന്ധിനഗര്‍ ആര്‍ച്ചുബിഷപ്‌സ് ഹൗസ് വിമാനാപകട മുണ്ടായ സ്ഥലത്തു നിന്നു 20 കിലോമീറ്റര്‍ മാത്രം അകലത്താണ്.
വാര്‍ത്ത വരുമ്പോള്‍ താന്‍ ബിഷപ്‌സ് ഹൗസിലുണ്ടായിരുന്നതായി ആര്‍ച്ചുബിഷപ് പറഞ്ഞു. അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ അഹമ്മദാബാദ് രൂപതാംഗങ്ങളും ഈയിടെ വിവാഹിതരായതുമായ ക്രൈസ്തവദമ്പതിമാര്‍ ഉണ്ടായിരുന്നതായും ആര്‍ച്ചുബിഷപ് അറിയിച്ചു.
ഗുജറാത്തിന്റെ മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മരണവും അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. അഹമ്മദാബാദ് രൂപതാധ്യക്ഷനായ ബിഷപ് അത്തനാസിയൂസ് രത്‌നസ്വാമിയും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. സി ബി സി ഐ യുടെ പ്രസ്താവനയും ഉണ്ടായിരുന്നു.