കത്തോലിക്ക കോൺഗ്രസ്സ് 108-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പതാകദിനാചരണം നടത്തി

കത്തോലിക്ക കോൺഗ്രസ്സ് 108-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പതാകദിനാചരണം നടത്തി
Published on

പുത്തൻപീടിക : സെന്റ് ആന്റണീസ് പള്ളി കത്തോലിക്ക കോൺഗ്രസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 108-ാം ജന്മദിനാഘോഷവും, ഗ്ലോബൽ സമ്മേളനവും മാർച്ച് 13, 14 തീയതികളിൽ തലശ്ശേരിയിൽ നടത്തുന്നതിന്റെ ഭാഗമായി പതാക ദിനാചരണം പുത്തൻപീടിക പള്ളി യങ്കണത്തിൽ നടത്തി.

ആദ്യ ദിവ്യബലിക്കുശേഷം ഇടവക വികാരിയും, ഡയറക്ടറുമായ റവ.ഫാ റാഫേൽ മുത്തിപീടിക  പതാക ഉയർത്തി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ്സ് പ്രസിഡന്റ് ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു.അസി.ഡയറക്ടർ ഫാ. ബിബിൻ പടന്നമാക്കൽ ജന്മദിനാഘോഷസന്ദേശം നൽകി.

കൈക്കാരൻ ജോൺസൺ മാങ്ങൻ സെക്രട്ടറി പോൾ. പി.വി, ട്രഷറർ വിൻസെന്റ് മാടശ്ശേരി, ഭാരവാഹികളായ കെ.എ. വർഗ്ഗീസ്,  ജെസ്സി വർഗീസ് എന്നിവർ പ്രസംഗിച്ചു. വിൻസെന്റ് കുണ്ടു കുളങ്ങര, ബിജു ബാബു, റോസ് മോൾ ജോസഫ്, ജോജി മാളിയേക്കൽ, ലൂയീസ് താണിക്കൽ  എന്നിവർ നേതൃത്വം നൽകി

logo
Sathyadeepam Online
www.sathyadeepam.org