ലോക വനിതാ ദിനം ആചരിച്ചു

ലോക വനിതാ ദിനം ആചരിച്ചു
Published on

കൊച്ചി : കൊച്ചിയിലെ ചാവറ  കൾച്ചറൽ സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചാവറ ഇന്സ്ടിട്യൂട്ടിൽ ലോക വനിതാ ദിനം ചാവറ ഇന്സ്ടിട്യൂട്ടിന്റെയും  സിറിയക് എലിയാസ് വോളന്ററി അസോസിയേഷന്റെയും  ( CEVA ) സംയുക്താഭിമുഖ്യത്തിൽ ആഘോഷിച്ചു .

സ്ത്രീകളുടെ വികസനത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു എൻ ജി ഒ എന്ന നിലയിൽ ചാവറയിലെ വനിതാ ദിനം പോലുള്ള ആഘോഷങ്ങൾക്ക് വലിയ പ്രസക്തി ഉണ്ട് എന്ന്
ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ . അനിൽ ഫിലിപ്പ് സി.എം.ഐ. അഭിപ്രായപ്പെട്ടു. വനിതാ ദിനാഘോഷത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
പുറകിൽ നിന്നും നമ്മെ വലിക്കുന്ന ആയിരം തടസ്സങ്ങളെ പൊട്ടിച്ചെറിഞ്ഞു തങ്ങളുടെ സ്വപ്നങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവരാകണം സ്ത്രീകൾ എന്ന്
ഡിജിറ്റൽ ഇൻഫ്ലുവെൻസറും, കഥാകൃത്തുമായ  ഡോ. ഫാത്തിമ അസ്‌ല അഭിപ്രായപ്പെട്ടു.

വനിതാ ദിനാഘോഷം ഉത്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു അവർ . ലോക വനിതാ ദിനത്തിൽ ചാവറ ഇന്സ്ടിട്യൂട്ടിലെയും സെവ യിലെയും വനിതാ അംഗങ്ങളെ ആദരിച്ചു . 60 വയസിനു മുകളിൽ പ്രായമുള്ള "പ്രണാമം" ഗ്രൂപ്പ്  അംഗങ്ങൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ് വനിതാ ദിനാഘോഷത്തിൽ ശ്രെദ്ധേയമായി.

ചാവറ കൾച്ചറൽ സെന്ററിന്റെയും ചാവറ ഇന്സ്ടിട്യൂട്ടിന്റെയും ഫിനാൻസ് ഓഫീസറും സേവയുടെ സെക്രട്ടറിയും  ആയ  ഫാ.മാത്യു കിരിയാന്തൻ സി.എം.ഐ., ചാവറ ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചി ഡയറക്ടർ ഫാ. ബിജു വടക്കേൽ സി.എം.ഐ., ഹോട്ടൽ മാനേജ്‌മന്റ് വിഭാഗം മേധാവി ജെയ്‌മോൾ മേരി തോമസ്, ഏവിയേഷൻ വിഭാഗം മേധാവി ടിയ തോമസ്, ചാവറ ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർത്ഥികളായ ആഷ്മി  ആൻ്റണി, അനഘമോൾ ജേക്കബ്, മാന്യ മനോജ് എന്നിവർ സംസാരിച്ചു

logo
Sathyadeepam Online
www.sathyadeepam.org