National

ബിഷപ് തോമസ് തെന്നാട്ടിന് അന്ത്യാഞ്ജലി

Sathyadeepam

വാഹനാപകടത്തില്‍ മരണമടഞ്ഞ ഗ്വാളിയര്‍ ബിഷപ് ഡോ. തോമസ് തെന്നാട്ടിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഗ്വാളിയര്‍ മൊറാര്‍ സെന്‍റ് പോള്‍സ് പള്ളിയില്‍ നടന്ന സംസ്കാരശുശ്രൂഷകളില്‍ ആര്‍ച്ചുബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ മുഖ്യ കാര്‍മ്മികനായിരുന്നു. കോട്ടയം ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആഗ്ര ആര്‍ച്ചുബിഷപ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ, ഡല്‍ഹി ആര്‍ച്ചുബിഷപ് ഡോ. അനില്‍ കൂട്ടോ തുടങ്ങിയവരുള്‍പ്പെടെ നിരവധി ബിഷപ്പുമാരും നൂറുകണക്കിനു വൈദികരും സന്യാസിനികളും വിശ്വാസികളും സംസ്ക്കാര കര്‍മ്മങ്ങളില്‍ പങ്കെടുത്തു. ഗ്വാളിയര്‍ ബിഷപ്സ് ഹൗസിനോടു ചേര്‍ന്നുള്ള സിമിത്തേരിയിലാണ് കബറടക്കം നടത്തിയത്.

കോട്ടയം അതിരൂപതയിലെ ഏറ്റുമാനൂര്‍ സെന്‍റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളി ഇടവകാംഗമായ ഡോ. തെന്നാട്ട് 2017 ജനുവരി 8-നാണ് ഗ്വാളിയര്‍ രൂപതാ മെത്രാനായി നിയമിതനായത്. പള്ളോട്ടൈന്‍ (സൊസൈറ്റി ഓഫ് കാത്തലിക് അപ്പസ്തൊലേറ്റ്) സന്യാസസഭാംഗമായ ഇദ്ദേഹം പള്ളോട്ടൈന്‍ സഭയില്‍ നിന്നുള്ള ആദ്യത്തെ മെത്രാനുമായിരുന്നു. 1980 വരെ അമരാവതി രൂപതയിലും തുടര്‍ന്ന് 1981 വരെ എലൂര്‍ രൂപതയിലും ചാപ്ളെയിനായി പ്രവര്‍ത്തിച്ചു. ഹൈദ്രാബാദ് രൂപതയിലെ മഡ്ഫോര്‍ട്ട് സെന്‍റ് ആന്‍റണീസ് പള്ളി, ഇന്‍ഡോര്‍ രൂപതയിലെ പുഷ്പനഗര്‍ പള്ളി, നാഗ്പൂരിലെ മന്‍കാപൂര്‍ സെന്‍റ് പയസ് പള്ളി എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. യംഗ് കാത്തലിക് സ്റ്റുഡന്‍റ് മൂവ്മെന്‍റ് ഡയറക്ടര്‍, ഹൈദ്രാബാദ് രൂപതയിലെ കുടുംബങ്ങള്‍ക്കും അല്മായര്‍ക്കും വേണ്ടിയുള്ള കമ്മീഷന്‍ ഡയറക്ടര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് രൂപതകളിലെ ദളിത് ക്രൈസ്തവര്‍ക്കു വേണ്ടിയുള്ള കമ്മീഷന്‍ ഡയറക്ടര്‍, കോണ്‍ഫറന്‍സ് ഓഫ് റിലിജിയസ് ഇന്ത്യ (സിആര്‍ഐ) യുടെ പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മനുഷ്യമാഹാത്മ്യത്തിന്റെ അനന്തത

തീക്കാറ്റുകള്‍

Dignitas Infinita: വായനയും നിരീക്ഷണങ്ങളും

പ്രകാശത്തിന്റെ മക്കള്‍ [07]

വെറുപ്പിന്റെ പാഠമോ വിശ്വാസ പരിശീലനത്തിന്?