National

ബിഷപ് സെബാസ്റ്റ്യന്‍ കല്ലുപുര പാറ്റ്ന ആര്‍ച്ചുബിഷപ്

Sathyadeepam

പാറ്റ്ന അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി ബുക്സര്‍ രൂപതാ മെത്രാന്‍ ബിഷപ് സെബാസ്റ്റ്യന്‍ കല്ലുപുരയെ മാര്‍പാപ്പ നിയമിച്ചു. 1952 ജൂലൈ 14-ന് പാലാ രൂപതയിലെ തീക്കോയിയിലാണ് ബിഷപ് കല്ലുപുരയുടെ ജനനം. 1971-ല്‍ സെമിനാരിയില്‍ ചേര്‍ന്നു. പാറ്റ്ന രൂപതയില്‍ വൈദികനായി 1984-ല്‍ അഭിഷിക്തനായി. പാറ്റ്ന അതിരൂപതയിലെ വിവിധ ഇടവകകളില്‍ സേവനം ചെയ്തിട്ടുണ്ട്. അതിരൂപതാ സോഷ്യല്‍ അപ്പസ്തോലേറ്റ് ഡയറക്ടര്‍, ബീഹാര്‍ സോഷ്യല്‍ ഫോറം ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2009-ല്‍ ബുക്സര്‍ രൂപതാധ്യക്ഷനായി നിയമിക്കപ്പെട്ടു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം