National

സാമൂഹ്യ മാധ്യമങ്ങളില്‍ സഭ സജീവമാകണം ബിഷപ് മസ്ക്രിനാസ്

Sathyadeepam

സാമൂഹ്യമാധ്യമങ്ങളില്‍ സഭ സജീവമാകണമെന്നും അതിലൂടെ വ്യാജ വര്‍ത്തകളെയും മെനഞ്ഞെടുക്കുന്ന കഥകളെയും പ്രതിരോധിക്കാനാവുമെന്നും സിബിസിഐ സെക്രട്ടറി ബിഷപ് തിയോഡര്‍ മസ്ക്രിനാസ് അഭിപ്രായപ്പെട്ടു. സാമൂഹ്യമാധ്യമങ്ങളില്‍ സഭയുടെ അസാന്നിധ്യം വളരെ വ്യക്തമാണെന്നും ഗ്വാഹട്ടിയില്‍ സമ്പര്‍ക്ക മാധ്യമങ്ങളുടെ ഡയറക്ടര്‍മാര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയില്‍ സന്ദേശം നല്‍കവേ അദ്ദേഹം പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലെ സഭയുടെ നിര്‍ജ്ജീവ സാന്നിധ്യം സഭയുടെ ശബ്ദം സമൂഹത്തില്‍ പ്രതിഫലിക്കാതിരിക്കുന്നതിന് ഇടയാക്കും. സ്ഥാപിത താത്പര്യക്കാര്‍ ഈ സാഹചര്യം മുതലാക്കി സഭയെ ഇകഴ്ത്തിക്കാണിക്കാനും മറ്റും പരിശ്രമിച്ചേക്കാം — ബിഷപ് മസ്ക്രിനാസ് ചൂണ്ടിക്കാണിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം