National

“ഭാരതത്തില്‍ ക്രൈസ്തവര്‍ ഭീതിയുടെ നിഴലില്‍”

Sathyadeepam

ഭാരതത്തിലെ ക്രിസ്ത്യാനികള്‍ ഭയത്തിന്‍റെ നിഴലിലാണെന്ന് റൂര്‍ക്കല ബിഷപ് ഡോ. കിഷോര്‍ കുമാര്‍ കുജൂര്‍ അഭിപ്രായപ്പെട്ടു. ക്രൈസ്തവര്‍ക്കു നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമവും അടിച്ചമര്‍ത്തലും അവരെ ഭയചകിതരാക്കുകയാണ്. ക്രിസ്ത്യാനികളെയും ഇതര ന്യൂനപക്ഷങ്ങളെയും ഇത്തരത്തില്‍ പീഡിപ്പിക്കുന്ന സാഹചര്യം രാജ്യത്തു ദൃശ്യമാണ്. സര്‍ക്കാരിന്‍റെ പിന്തുണയോടെ മതതീവ്രവാദ ഗ്രൂപ്പുകളാണ് അക്രമത്തിനു നേതൃത്വം നല്‍കുന്നത്. ക്രൈസ്തവര്‍ ന്യൂനപക്ഷമായ വടക്കേന്ത്യയിലാണ് അവര്‍ ഏറ്റവുമധികം ഭയത്തില്‍ കഴിയുന്നത്. ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളെയും അതിക്രമങ്ങളെയും കുറിച്ചു വിശദീകരിക്കുമ്പോള്‍ തന്‍റെ സുരക്ഷിതത്വത്തിലും ആശങ്കയുണ്ടെന്നു ബിഷപ് കുജൂര്‍ പറഞ്ഞു. റൂര്‍ക്കല രൂപത ഉള്‍ക്കൊള്ളുന്ന ഒറീസ സംസ്ഥാനനത്ത് 2008 ല്‍ നടന്ന ക്രൈസ്തവ പീഡനങ്ങളില്‍ നൂറിലധികം ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിരുന്നു. അമ്പതിനായിരത്തിലധികം പേര്‍ ഭവനരഹിതരായി. അയ്യായിരത്തോളം വീടുകളും ഇരുനൂറ്റമ്പതോളം പള്ളികളും ആക്രമിക്കപ്പെട്ടു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം