National

വിധവകളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കു ഉയര്‍ത്തിക്കൊണ്ടു വരണം – ബിഷപ് ജോസഫ് കാരിക്കശ്ശേരി

Sathyadeepam

ഇന്നു നമ്മുടെ സമൂഹത്തില്‍ വിധവകളുടെ പ്രശ്നങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണെന്നു ബിഷപ് ജോസഫ് കാരിക്കശ്ശേരി. അവരുടെ സാമ്പത്തികവും സാമൂഹികവും ശാരീരികവും മാനസികവും ആത്മീയവുമായ മേഖലകളിള്‍ ഈ പ്രശ്നങ്ങളുണ്ട്. എന്നാല്‍ ഇതൊന്നും സമൂഹത്തില്‍ കാര്യമായ ചര്‍ച്ചയാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി തലത്തില്‍ ആരംഭിക്കുന്ന 'വിധവകളുടെ കൂട്ടായ്മ' (വിഡോ ഫോറം) പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ് കാരിക്കശ്ശേരി. വിധവകള്‍ക്കുള്ള സമൂഹത്തിന്‍റെ മനോഭാവത്തില്‍ മാറ്റം വരുത്തുവാന്‍ ഉപയുക്തമായ വിധത്തില്‍ ചര്‍ച്ചകളും ബോധവത്കരണ സെമിനാറുകളും ഏറെ പ്രയോജനകരമായിരിക്കുമെന്നും അത്തരത്തില്‍ വിധവകളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനും സ്വയം പര്യാപ്തരാക്കി മാറ്റുവാനുമുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്നും ബിഷപ് അനുസ്മരിപ്പിച്ചു.

പുരുഷന്‍മാരുടെ ആയുര്‍ദൈര്‍ഘ്യം സ്ത്രീകളെ അപേക്ഷിച്ച് കുറവായതുകൊണ്ടും അവരുടെ ജോലി, ദുഃശീലങ്ങള്‍, അസുഖം, അപകട സാഹചര്യം തുടങ്ങിയ പ്രത്യേകതകള്‍ കൊണ്ടുമാണ് ഇന്ന് നമ്മുടെ ഇടയില്‍ വിധവകളുടെ എണ്ണം കൂടുതലാകാന്‍ കാരണമെന്ന് മുഖ്യപ്രഭാഷണത്തില്‍ കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി പറഞ്ഞു. കെസബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളില്‍ നിന്നുമുള്ള വിധവകളുടെ പ്രതിനിധികളാണ് പിഒസിയില്‍ സംഗമിച്ചത്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം