National

സ്ത്രീജനങ്ങള്‍ വരുംതലമുറയ്ക്കായ് ദീപങ്ങളാകുക ബിഷപ് ഡോ. ജോസഫ് കാരിക്കാശ്ശേരി

Sathyadeepam

ആധുനികകാലഘട്ടത്തില്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശരിയേതെന്നും തെറ്റ് ഏതെന്നും അറിയുവാനുള്ള തിരിച്ചറിവും ദര്‍ശനവും സ്ത്രീജനങ്ങള്‍ക്ക് ഉണ്ടാകണമെന്നും ഇരുള്‍ വീണ വീഥികളില്‍ വചനമാകുന്ന ദീപം ഹൃദയത്തിലേന്തി അവര്‍ വരുംതലമുറയ്ക്കായ് വഴിവിളക്കാകണമെന്നും കെസിബിസി വിമന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. കാരിക്കശ്ശേരി ആഹ്വാനം ചെയ്തു. കെസിബിസി വിമന്‍സ് കമ്മീഷന്‍ ജനറല്‍ ബോഡി യോഗം കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പിഒസിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി ഡെല്‍സി ലൂക്കാച്ചന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സിബിസിഐ സെക്രട്ടറി സിസ്റ്റര്‍ ലെറ്റിഷ നടുകുടിയില്‍ എസ്.ഡി. മുഖ്യപ്രഭാഷണം നടത്തി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ഡോ. ജിബി ഗീവര്‍ഗിസ്, ഫാ. വില്‍സണ്‍ എലവുത്തിങ്കല്‍ കൂനന്‍, അല്‍ഫോന്‍സ , ആനി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം