National

ദരിദ്രരെ സഹായിക്കാന്‍ ‘പത്തു കല്‍പന’കളുമായി ബാംഗ്ലൂരില്‍ ഒരിടവക

Sathyadeepam

ഇടവകയിലെയും സമീപപ്രദേശങ്ങളിലെയും പാവപ്പെട്ടവരെ സഹായിക്കാന്‍ പത്തിന പരിപാടിയുടെ 'പത്തു കല്പന'കളുമായി ബാംഗ്ലൂരിലെ ഡോണ്‍ ബോസ്കോ ഇടവക. ലളിതജീവിതം, പഠന സഹായം, വിശക്കുന്നവര്‍ക്കു ഭക്ഷണം, രോഗികള്‍ക്കു സൗഖ്യം, തടവുകാര്‍ക്കു പിന്തുണ, കുടിയേറ്റക്കാര്‍ക്കു സ്വാഗതം, ഭവന രഹിതര്‍ക്കു വീടുകള്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും ഭിന്നശേഷിക്കാരോടുമുള്ള പരിഗണന, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് ഇടവകയില്‍ നടപ്പിലാക്കുന്നത്. 2020 ദരിദ്രരുടെ വര്‍ഷമായി പ്രഖ്യാപിച്ചു കൊണ്ട് ബാംഗ്ലൂര്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ പുറപ്പെടുവിച്ച സര്‍ക്കുലറിനോട് പ്രതികരിച്ചു കൊണ്ടാണ് ഡോണ്‍ബോസ്കോ ഇടവക ഇത്തരത്തില്‍ കര്‍മ്മ പരിപാടികള്‍ ആവിഷ്കരിച്ചിരിക്കുന്നത്.

വികാരി ഫാ. സാന്‍റിയാഗോ, അസി. വികാരിമാരായ ഫാ. സ്റ്റാന്‍ലി ജോര്‍ജ്, ഫാ. ജെയിംസ് സുന്ദര്‍ എന്നിവരും അല്മായ യുവജന പ്രതിനിധികളും സംയുക്തമായി ഇതിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. തദവസരത്തില്‍ ഫാ. സുന്ദര്‍ ഇടവക നടപ്പിലാക്കുന്ന കര്‍മ്മ പരിപാടി കള്‍ വിശദീകരിച്ചു. ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോയുടെ ആഹ്വാന പ്രകാരം ഇടവകയില്‍ ദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്യാന്‍ എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്ന് വികാരി ഫാ. സാന്‍റിയാഗോ ദിവ്യബലി മധ്യേ അനുസ്മരിപ്പിച്ചു. ചേരികളില്‍ കഴിയുന്നവര്‍ക്ക് ദൈവത്തിന്‍റെ സ്നേഹം പകര്‍ന്നു നല്‍കണം. ദരിദ്രരാണെന്ന കാരണത്താല്‍ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത് – അദ്ദേഹം പറഞ്ഞു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം