
പൊന്നുരുന്നി: എറണാകുളം അങ്കമാലി അതിരൂപത സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ ന്യൂറോ ഡൈവര്‍ജന്റ് ആയ വ്യക്തികള്‍ക്ക് ഐ ടി പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന
ഇന്‍ക്ലൂസിസ് ഓര്‍ഗ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ എട്ടു മാസത്തെ ഐ ടി പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം നടത്തി.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ സഹായത്തോടെ ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളിലെ 5 സെന്ററുകളില്‍ പരിശീലനം നേടിയ 48 പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. പൊന്നുരുന്നി കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടില്‍ ഹാളില്‍ എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറല്‍, ഫാ. ജോസ് പുതിയേടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്തു.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഫിനാന്‍സ് ഓഫീസര്‍ ജോസ് വി ജെ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം നടത്തി. എറണാകുളം സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ സിനോ സേവി മുഖ്യപ്രഭാഷണം നടത്തി. സഹൃദയ ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍,
അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിബിന്‍ മനയമ്പിള്ളി, ഇന്‍ക്ലൂസിസ് ന്യൂറോ ഓര്‍ഗ് സി ഇ ഒ രശ്മി രവീന്ദ്രനാഥന്‍, കൊച്ചിന്‍ ഷിപ്‌യാര്‍ഡ് സി എസ് ആര്‍ ഹെഡ് എന്‍. സമ്പത്ത് കുമാര്‍, സിസ്റ്റര്‍ ലിസ ജോര്‍ജ്, സിസ്റ്റര്‍ ആന്‍ തെരേസ, അനു ജയകുമാര്‍, സെലിന്‍ പോള്‍ എന്നിവര്‍ സംസാരിച്ചു.