National

മതന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയുള്ള ജീവിതം: ജോണ്‍ ദയാലിന് അവാര്‍ഡ്

Sathyadeepam

മനുഷ്യാവകാശ പ്രവര്‍ത്തകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ദയാലിനെ ഭാരതത്തിലെ മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുരസ്കാരം നല്‍കി ആദരിച്ചു. ഒറീസ ന്യൂനപക്ഷ സഖ്യത്തിന്‍റെ ആഭിമുഖ്യത്തില്‍ നല്‍കപ്പെട്ട പുരസ്കാരം സംസ്ഥാന പട്ടിക ജാതി – പിന്നാക്ക ക്ഷേമവകുപ്പു മന്ത്രി രമേഷ് ചന്ദ്രമഹി സമ്മാനിച്ചു. ഭുവനേശ്വറില്‍ നടന്ന ചടങ്ങില്‍ മതന്യൂനപക്ഷ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹ്യ സേവകരുമടക്കം നിരവധി പേര്‍ പങ്കെടുത്തു. ക്രൈസ്തവരും മുസ്ലീങ്ങളുമടങ്ങുന്ന മത ന്യൂനപക്ഷങ്ങളുടെ കൂട്ടായ്മയാണ് ഒറീസ ന്യൂനപക്ഷ സഖ്യം.
നാഷണല്‍ ഇന്‍റഗ്രേഷന്‍ കൗണ്‍സില്‍ മുന്‍ അംഗമായ ജോണ്‍ ദയാല്‍ അഖിലേന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സിലിന്‍റെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. അഖിലേന്ത്യാ കാത്തലിക് കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റായ ഇദ്ദേഹം ഈ സംഘടനയുടെ ഇപ്പോഴത്തെ വക്താവുമാണ്. മതന്യൂനപക്ഷങ്ങള്‍ക്കു നേരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെ ശക്തിയായി അപലപിക്കുകയും പ്രതികരിക്കുകയും ചെയ്തുവരുന്ന ജോണ്‍ ദയാല്‍ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ എന്നും മുന്നിലുണ്ട്.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം