National

യുവജനങ്ങള്‍ക്ക് നല്ല മാര്‍ഗദര്‍ശികള്‍ വേണം -കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

Sathyadeepam

ആധുനിക ലോകത്തിന്‍റെ ദുര്‍ഘടമായ സാഹചര്യങ്ങളില്‍ ജീവിതം നയിക്കുന്ന യുവജനങ്ങള്‍ക്ക് അവരുടെ ജീവിതാന്തസ്സുകളും ഔദ്യോഗിക ജീവിതവും തിരഞ്ഞെടുക്കുന്നതിന് മാര്‍ഗദര്‍ശികളുടെ സഹായം ഉണ്ടാകണമെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദേശിച്ചു. റോമില്‍ യുവജനങ്ങള്‍ക്കായുള്ള സിനഡില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവവിളികള്‍ തിരഞ്ഞെടുക്കാനും അതനുസരിച്ചുള്ള ജീവിതം പരിശീലിപ്പിക്കാനും പ്രബോധകരെയും ആത്മീയഗുരുക്കന്മാരെയും സഭ പ്രയോജനപ്പെടുത്തുന്നുണ്ട്. അതിനു പുറമെ മനഃശാസ്ത്രത്തിലും സാങ്കേതിക വിദ്യക ളിലും അവഗാഹം നേടിയ മാര്‍ഗദര്‍ശികളെയും സഭയ്ക്ക് ആവശ്യമാണെന്ന് കര്‍ദിനാള്‍ ആലഞ്ചേരി വ്യക്തമാക്കി. ഇപ്രകാരം ആധുനിക സഭയില്‍ വിവേകവും വിശുദ്ധിയുമുള്ള ആളുകളെ വിവിധ ശുശ്രൂഷകള്‍ക്കായി നിയോഗിച്ചാല്‍ യുവജനങ്ങള്‍ക്ക് അതു ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.

image

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍