National

ഫാ. അത്തനാസിയസ് രത്ന സാമി അഹമ്മദാബാദ് ബിഷപ്

Sathyadeepam

ഗുജറാത്തിലെ അഹമ്മദാബാദ് രൂപതയുടെ മെത്രാനായി ഫാ. അത്തനാസിയസ് രത്ന സാമിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അഹമ്മദാബാദില്‍ ഇന്‍റര്‍ ഡയസീഷ്യന്‍ സെമിനാരി റെക്ടറായി സേവനം ചെയ്തു വരുമ്പോഴാണ് പുതിയ നിയമനം. തമിഴ്നാട്ടിലെ കോട്ടാര്‍ രൂപതാംഗമായ നിയുക്ത മെത്രാന്‍ 1989 മാര്‍ച്ച് 29-നാണ് അഹമ്മദാബാദ് രൂപതയ്ക്കുവേണ്ടി വൈദിക പട്ടമേറ്റത്. അഹമ്മദാബാദ് മൈനര്‍ സെമിനാരി റെക്ടര്‍, സെന്‍റ് സേവ്യേഴ്സ് ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍, ഗുജറാത്ത് വിദ്യാദീപ് സെമിനാരിയിലെ ആത്മീയ ഉപദേഷ്ടാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ റോമില്‍ ഉപരിപഠനം നടത്തിയിട്ടുണ്ട്. മെത്രാഭിഷേക തീയതി പിന്നീട് നിശ്ചയിക്കും.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം